---
title: "തലശേരിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് നിർത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു ; ജീപ്പിനടിയിൽപ്പെട്ട് കതിരൂർ സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "A police jeep lost control in Thalassery and hit a parked bike and overturned. A resident of Kathirur was seriously injured after falling under the jeep"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105188/A police jeep lost control in Thalassery and hit a parked bike and overturned. A resident of Kathirur was seriously injured after falling under the jeep"
published_at: "2023-03-25T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ee4933cb28_IMG-20230325-WA0040.jpg"
keywords: []
---

# തലശേരിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് നിർത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു ; ജീപ്പിനടിയിൽപ്പെട്ട് കതിരൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:**  തലശ്ശേരി :തലശേരിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് നിർത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു ജീപ്പിനടിയിൽപ്പെട്ട് കതിരൂർ സ്വദേശിക്ക് ഗുരുതര പരിക്ക് പൊലിസ് ജീപ്പിടിച്ച് യുവാവിനു ഗുരുതരമായി പരുക്കേറ്റു.

## Article Content

 തലശ്ശേരി :തലശേരിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് നിർത്തിയിട്ട ബൈക്കിലിടിച്ച് മറിഞ്ഞു ജീപ്പിനടിയിൽപ്പെട്ട് കതിരൂർ സ്വദേശിക്ക് ഗുരുതര പരിക്ക് പൊലിസ് ജീപ്പിടിച്ച് യുവാവിനു ഗുരുതരമായി പരുക്കേറ്റു.

അഞ്ചാംമൈൽ എരുവട്ടിയിലെ പൂളബസാറിലെ രൂപേഷിന് (35) ആണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് എരഞ്ഞോളിയിലാണ് അപകടം. റോഡിൽ ബൈക്കിൽ ചാരി നിൽക്കവേ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് മറിയുകയായിരുന്നു. തലശേരി പൊലീസ് സ്റ്റേഷനിലെ KL 01 8202 നമ്പർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഓടി കൂടിയ നാട്ടുകാർ ജീപ്പുയർത്തിയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ സ്ഥലത്ത് കൂടി കടന്നു പോകുകയായിരുന്ന സ്പീക്കർ എ എൻ ഷംസീർ തൻ്റെ എസ്കോർട്ട് വാഹനത്തിൽ പരിക്കേറ്റ രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105188/A police jeep lost control in Thalassery and hit a parked bike and overturned. A resident of Kathirur was seriously injured after falling under the jeep)